Friday, 11 May 2012

ശീര്‍ഷകം വേണ്ടാത്ത ഓര്‍മ

മെയ് ഒമ്പത് ബുധനാഴ്ച വൈകുന്നേരം. പാലക്കാട്ടെ സുഹൃത്തിന്റെ വീട്ടിലെ കല്യാണത്തില്‍ പങ്കെടുത്ത് സഹപാഠികളോടൊപ്പം തൃശൂരിലെത്തിയതാണ്. ഒരു വര്‍ഷമായി ഈ നഗരത്തില്‍ വന്നുപോയിട്ട്. അറിയാതെയെപ്പഴോ മനസ്സ് അസ്വസ്ഥമായി. എവിടെയോ എന്തോ മറന്നുവെച്ചപോലെ. ബസ്സിലിരിക്കെ അമല ആശുപത്രിയുടെ ബോര്‍ഡ് കണ്ണിലുടക്കി. ഉള്ള് പിടയുകയാണ്. ഇവിടെ വെച്ച് നമ്മോട് യാത്രപറയാതെ പോയ ഒമര്‍ ശരീഫെന്ന നമ്മുടെ അണ്ണന്റെ വേര്‍പ്പാടുണ്ടാക്കിയ വേദനകള്‍ക്ക് ഒരു വയസ്സായിരിക്കുന്നു.
പിന്നെ കുറേ നേരം ഓര്‍ത്തത് അവനെക്കുറിച്ച് മാത്രമായിരുന്നു. റംഷിയോടും വലീദിനോടുമൊപ്പം രണ്ടു തവണ ആശുപത്രിയില്‍ വന്നു പോയത്, രണ്ടാമത്തെ വരവില്‍ അവന്‍ ഞങ്ങളെ കണ്ണുതുറന്ന് നോക്കിയത്, ഒരുപാട് പ്രതീക്ഷകള്‍ തന്ന ശേഷം അവന്‍ കണ്ണടച്ചത്, ഒടുവിലൊരു വൈകുന്നേരം ആ വെളുത്ത വാഹനത്തില്‍ കിടന്ന അവനെ അനുഗമിച്ചത്...
ബസ് എടപ്പാളിലും കുറ്റിപ്പുറത്തുമൊക്കെ എത്തിയപ്പോള്‍ അണ്ണനൊപ്പം ചെലവഴിച്ച ദിവസങ്ങള്‍ ഒരോന്നായി ഓര്‍മകളെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. അവന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഫേസ് ബുക്കില്‍ ഏറ്റവുമധികം രസം നിറക്കുക അണ്ണന്റെ തമാശകളായിരിക്കും എന്ന് തോന്നുന്നു. പോയി ഒരു വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ സംസാരങ്ങളില്‍ അവനുണ്ട്. അത് പക്ഷേ...


Visited

Followers