അണ്ണാ,
നീയില്ലാത്ത മര്‍ക്കസ് കോളജിലെ ബി.എ ക്ലാസ് എത്ര ശൂന്യമാണെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞ ദിവസമാണിത്. ഞാനും നീയും പൊച്ചുവും റംഷിയും ഇരുന്ന ആ ക്ലാസിലെ ഫസ്റ്റ് ബെഞ്ചിലേക്ക് നോക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞെടാ. അവിടെ ഇപ്പോള്‍ മറ്റാരൊക്കെയോ സ്ഥലം പിടിച്ചിരിക്കുന്നു. ഒരു പക്ഷെ, നമ്മള്‍ അന്നെഴുതിയ അലവലാതി എക്‌സ്പ്രസിന്റെ പരസ്യം വരെ ഇപ്പോള്‍ മായാതെ ആ ഡെസ്‌കുകളില്‍ കിടക്കുന്നുണ്ടാവും. സെന്‍സര്‍ എന്നതിനു നേരെ ഉമര്‍ ശരീഫ് എന്ന് എഴുതിയത് ഓര്‍മയില്ലേ. കാറില്‍ വന്നിറങ്ങി പ്രിന്‍സിപ്പലിനെ (നീയറിയാതെ) നീ പറ്റിച്ച ആ മുറ്റവും നിന്റെ മൂളിപ്പാട്ടുകള്‍ കൊണ്ട് മുഖരിതമായിരുന്ന നമ്മുടെ വരാന്തയും നിന്നെ കെട്ടിപ്പിടിച്ചുറങ്ങിയ മൂടാലിലെയും പൈങ്കണ്ണൂരിലെയും ക്വാര്‍ട്ടേഴ്‌സുകളുമെല്ലാം അതേപടിയുണ്ട്. എന്തിഷ്ടമാണെന്നോ നമ്മളെ ആ നാട്ടുകാര്‍ക്കൊക്കെ. ഇന്നലെ രാത്രി കുറ്റിപ്പുറത്ത് ഞങ്ങള്‍ (അനസ്, വലീദ്, റിയാസ്, ആസിഫ്) തങ്ങിയ ലോഡ്ജിന് അവര്‍ വാടക വാങ്ങിച്ചില്ല, ഇന്ന് രാവിലെ മൂടാലിലെ നമ്മുടെ ഹമീദാക്കയുടെ ഹോട്ടലില്‍ ചെന്നപ്പോള്‍ അദ്ദേഹം വിരുന്നുകാരെപ്പോലെ ഞങ്ങളെ സല്‍ക്കരിക്കുകയായിരുന്നെടാ. എത്ര കൊടുത്തിട്ടും കാശു വാങ്ങാന്‍ ഹമീദാക്കയും കൂട്ടാക്കിയില്ല. ഈ ഹോട്ടലിലിരുന്നല്ലേ തടി കൂട്ടാനെന്നും പറഞ്ഞ് നീ എന്നെക്കൊണ്ട് കോഴിമുട്ടകള്‍ തീറ്റിച്ചത്. നാസറാക്കയും ഷാനിയുമൊക്കെ നമ്മളെയും കാത്ത് ഇപ്പോഴും മൂടാലിലുണ്ട്.
ഒരദൃശ്യ സാന്നിധ്യമായി ഞങ്ങളെ സ്വീകരിക്കാനും യാത്രയയക്കാനുമെല്ലാം നീയുണ്ടായിരുന്നു അല്ലേ. അവിടെ ചെന്നപ്പോള്‍ കണ്ടോ നീ, നമ്മളറിയുന്ന നമ്മളെ അറിയുന്നവരായി അഷ്‌റഫ് സാറും ഹിക്മത്ത് സാറും ഗഫൂര്‍ക്കയും മാത്രം. ടീച്ചേഴ്‌സ് എല്ലാം പുതിയവരാണ്. ക്ലാസിലെങ്ങും തീര്‍ത്തും അപരിചിതമായ കുറേ മുഖങ്ങള്‍. എന്നാലും അതിന്റെ ചമ്മലൊന്നും കണിച്ചില്ലട്ടോ. നമ്മള്‍ സീനിയേഴ്‌സല്ലേ, വല്യ പുള്ളികള്‍. നമ്മുടെ കോളജിനിപ്പോഴും ഓഡിറ്റോറിയമായിട്ടില്ല. അതോണ്ടാ ബി.എഡ് കോളജില്‍ വച്ച് തന്നെ പരിപാടി നടത്തിയത്. ആ ഹാളില്‍ ഏറ്റവും പിറകിലായി ഡെസ്‌കില്‍ കയറി നീ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി. സംസാരിച്ചവര്‍ ആദ്യാവസാനം നിന്നെ പുകഴ്ത്തിയപ്പോള്‍, വന്ദന പറഞ്ഞപോലെ മതിയെടാ എന്നു പറഞ്ഞു അല്ലേ നീ?
നിന്നെ അനുസ്മരിച്ച് പ്രസംഗിക്കാന്‍ അവന്‍മാര്‍ എന്നെ ഏല്‍പ്പിച്ചെടാ. ഞാന്‍ കുറേ ഒഴിയാന്‍ നോക്കി. അതോണ്ടാ വലീദിന്റെയും രഞ്ജിത്തിന്റെ നിന്റെ പ്രിയ്യപ്പെട്ട ഖമറു മാഡത്തിന്റെയുമൊക്കെ കണ്ണുനിറയ്‌ക്കേണ്ടി വന്നത്. ചിരിച്ചോണ്ട് പ്രസംഗിക്കാനാണ് റംഷി പറഞ്ഞത്. അതിന് ശ്രമിക്കാഞ്ഞിട്ടല്ല. നിന്റെ തമാശകള്‍ പോലും ഇപ്പോഴുണ്ടാക്കുന്നത് സങ്കടമാണ്. പ്രായത്തിന്റെ അവശതകള്‍ മറന്ന് വേച്ചു വേച്ച് വന്ന കുഞ്ഞുട്ടി ഹാജി നമ്മളെ തിരിച്ചറിഞ്ഞടാ. മൂപ്പരുടെ ആ പഴയ യൂനിയന്‍കാരനെ അടുത്തേക്ക് വിളിച്ച് കൈ പിടിച്ച് കുറേ സംസാരിച്ചു. സാറന്‍മാരോട് അക്കാലത്തെപ്പറ്റി ഹാജിയാര്‍ തമാശ പറഞ്ഞു. നമ്മുടെ പഴയ പ്രിന്‍സിപ്പലിനും, നൗഷാദ് സാറിനും, ഗഫൂര്‍ക്കക്കും, മാഡത്തിനും.. എല്ലാവര്‍ക്കും നിന്നെപ്പറ്റി പറയാന്‍ നൂറു നാവാണ്. നീ ഇത്ര വലിയ സംഭവമായിരുന്നോ എന്ന് നിനക്ക് തന്നെ തോന്നി അല്ലേ?
എല്ലാ വര്‍ഷവും അലുംനി പരിപാടിക്ക് ആളുകള്‍ കുറയുന്നത് കണ്ട്, മേലില്‍ ഇപ്പരിപാടിക്ക് നില്‍ക്കരുതെന്ന് പറഞ്ഞവരായിരുന്നു ഞങ്ങളൊക്കെ. പക്ഷെ, നിന്റെ ആഗ്രഹങ്ങളിലൊന്നായ ഒത്തുചേരല്‍ യാഥാര്‍ഥ്യമാക്കാനാണ് തിരക്കുകളെയെല്ലാം കാര്‍ത്തല ചുങ്കത്ത് നിര്‍ത്തി ഞങ്ങള്‍ മര്‍ക്കസിന്റെ കുന്നു കയറിയത്. വീട്ടുകാരെപ്പോലും അറിയിക്കാതെ ആസ്‌ത്രേലിയയില്‍ നിന്ന് അനസ് വന്നതും 10 ദിവസത്തെ മാത്രം ലീവിന് നിന്റെ സഹപ്രവാസി ആസിഫ് നാട്ടിലെത്തിയതും ഈ കൂടലിനായിരുന്നു. അന്ന് നീ കണ്‍മറഞ്ഞ ദിവസം 12 മണിക്കൂര്‍ യാത്ര ചെയ്താണ് രഞ്ജിത് വന്നത്. പക്ഷെ, അവന് അവസാനമായി നിന്നെ ഒരുനോക്ക് കാണാന്‍ കഴിയാത്തതിന്റെ സങ്കടം മാറിയിട്ടില്ല. ഇന്നലെ പുറപ്പെട്ട രഞ്ജിത് ഇന്ന് രാവിലെയാണ് എത്തിയത്. ഇടുക്കിയിലെ കൊടുംകാട്ടില്‍ നിന്ന് വളാഞ്ചേരിയിലെത്തിയിട്ടും വിളിപ്പുറത്തുള്ള അമ്മയെയും അച്ഛനെയും നവവധുവിനെയെയും ഒന്നു കാണാന്‍ പോലും സമയമില്ലാതെ അവന്‍ ഇന്ന് തന്നെ ജോലി സ്ഥലത്തേക്കി മടങ്ങി. എന്തിഷ്ടമാണ് ഞങ്ങള്‍ക്ക നിന്നെയെന്നോ?
നിനക്ക് അത്രയൊന്നും പരിചയമില്ലാത്ത ഒരു കുട്ടി ഇന്ന് വന്നിരുന്നു. അവള്‍ വിവാഹ ശേഷം മറുനാടന്‍ മലയാളിയായി ദൂരെ താമസിക്കുകയാണ്. ഈയടുത്താണത്രെ നാട്ടില്‍ വന്നത്. ഡോക്ടര്‍മാര്‍ അവള്‍ക്ക് കനത്ത വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടത്രെ. ഇതു കേട്ടപ്പോള്‍ പിന്നെ എന്തിനാണ് വന്നതെന്ന് ഞാന്‍ ചോദിച്ചു. അവളുടെ മറുപടി നീ കേട്ടോ? 'കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ചുപോവും ഏട്ടാ. റെസ്‌റ്റെടുത്ത് വീട്ടിലിരുന്നാല്‍ നിങ്ങളെയൊക്കെ കാണാന്‍ പറ്റുമോ?'. പണ്ടത്തെപ്പോലെ തന്നെയാണ് അവളുടെ പ്രകൃതം ഇപ്പോഴും. എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്ത് അവസാനമാണ് അവള്‍ പോയത്. തിരക്കുള്ള ബസ്സില്‍ തൂങ്ങിപ്പിടിച്ച് അവള്‍ പോവുന്നത് കണ്ടപ്പോള്‍, വരുമെന്ന് പ്രതീക്ഷിച്ചിട്ടും വരാത്ത നിന്റെ സഹപാഠികളെക്കുറിച്ച് നിനക്ക് പരിഭവം തോന്നിയോ? സാരമില്ലെടാ. അവര്‍ക്ക് അവരുടെതായ തിരക്കുകള്‍ കാണും.
വൈകുന്നേരം എടപ്പാള്‍ അങ്ങാടിയിലെ നിന്റെ ഖബറിടത്തില്‍ ഞങ്ങള്‍ വന്നതും അറിഞ്ഞില്ലേ നീ? പ്രാര്‍ഥനയ്ക്ക് 'ആമീന്‍' ചൊല്ലുന്ന ഖാദറിന്റെയും രഞ്ജിത്തിന്റെയും ശബ്ദങ്ങള്‍ നീ തിരിച്ചറിഞ്ഞോ? നിനക്ക് തണലേകാന്‍ കുറച്ച് മൈലാഞ്ചി കൊമ്പുകള്‍ കൂടി ഞങ്ങളവിടെ നട്ടിട്ടുണ്ട്. ചെടികളുടെ ഓരോ ഇലയും ദൈവവചനങ്ങള്‍ ഉരുവിടുകയും ഖബറിലുള്ളയാള്‍ക്കു വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യുമെന്നാണ്്് വിശ്വാസം.
നിന്റെ വീട്ടിലേക്ക് പോവണമെന്നുണ്ടായിരുന്നു. പക്ഷെ, നീയില്ലാത്ത വീട്ടില്‍ ഞങ്ങളെയൊക്കെ ഒരുമിച്ച് കാണുമ്പോള്‍ അവരുടെ പ്രതികരണം എന്തായിരിക്കുമെന്നോര്‍ത്ത് പോയില്ല. അതിന് നീ ഞങ്ങളോട് ക്ഷമിക്കില്ലെടാ. എന്നാലും ഞങ്ങള്‍ വന്ന കാര്യം നിന്റെ അനിയന്‍മാരെയോ ഇക്കയെയോ അറിയിക്കാമെന്ന് പറഞ്ഞ് നീ പണ്ട് എനിക്ക് കാണാപാഠമാക്കിയ ആ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് ഞാന്‍ ഒരുപാട് വിളിച്ചു നോക്കി. പക്ഷെ ഫോണ്‍ ബിസിയായിരുന്നു. അവരും അപ്പോള്‍ നിന്നെപ്പറ്റിയാവും സംസാരിച്ചിരുന്നിരിക്കുക അല്ലേ. അല്ലെങ്കിലും സംസാരിക്കാന്‍ നീയല്ലാതെ മറ്റെന്ത് വിഷയമാണടാ ഇപ്പോള്‍ അവര്‍ക്കും ഞങ്ങള്‍ക്കുമൊക്കെ ഉള്ളത്?
Monday, 25 July 2011
Thursday, 21 July 2011
അണ്ണന് വേണ്ടി ഒരു ദിവസം
പ്രിയ്യപ്പെട്ടവരെ,
അണ്ണനുമൊത്തുള്ള നമ്മുടെ ഓര്‍മകള്‍ക്ക് തുടക്കമിട്ട മര്‍ക്കസിന്റെ മുറ്റത്ത് അവന്റെ കൂട്ടുകാര്‍ കൂടുകയാണ്. ഈ മാസം 25ന് തിങ്കളാഴ്ച രാവിലെ 9.30ഓടെ കാംപസിലെത്തുമല്ലോ. ഒമര്‍ ശരീഫ് സ്മാരക സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും അന്ന് നടക്കും. അറിഞ്ഞവര്‍ അറിഞ്ഞവര്‍ മറ്റുള്ളവര്‍ക്ക് ഈ വിവരം കൈമാറുക.

Saturday, 16 July 2011
ഓര്‍മകള്‍ക്ക് പനി പിടിക്കുന്നു
അണ്ണാ, രാത്രിയാണ്. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. കൃത്യം അഞ്ചു വര്‍ഷം മുമ്പ് ഇതു പോലൊരു രാത്രിയില്‍ നിന്റെ പ്രിയ്യപ്പെട്ട ബൈക്കില്‍ നമ്മള്‍ മഴ നനഞ്ഞ് കിലോ മീറ്ററുകള്‍ യാത്ര ചെയ്തത് ഓര്‍മയില്ലേ. നമ്മുടെ വല്ല്യുപ്പയുടെയും വല്ല്യുമ്മയുടെയും കല്യാണത്തലേന്ന്. ചമ്രവട്ടം കടവ് കടന്ന് ഞാന്‍ വരുമ്പോള്‍ പുഴയരികില്‍ നീ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ കയറി നിന്നെ കെട്ടിപ്പിടിച്ച് ഇരുന്നതും മഴ തുടങ്ങി. അത് കാര്യമാക്കാതെ യാത്ര തുടര്‍ന്ന് എടപ്പാളിലെത്തി. നിന്റെ സ്ഥിരം കേന്ദ്രമായ മില്ല് ഞാന്‍ ആദ്യമായി കാണുന്നത് അന്നാണ്. എരമംഗലം വരെ നല്ല മഴയായിരുന്നു, മോശം റോഡും. നമുക്കാണേല്‍ വഴിയുമറിയില്ല. കല്ലില്‍ തട്ടി ഇപ്പോ വീഴും എന്ന് കരുതിയതാണ് ഞാന്‍. പക്ഷെ, നിന്നിലെ എക്‌സ്‌പേര്‍ട്ട് ഡ്രൈവര്‍ എന്നെ സുരക്ഷിതമായി കൊണ്ടുപോയി. ചോയ്ച്ച് ചോയ്ച്ച് പോവാന്നും പറഞ്ഞ് പോയ നമ്മള്‍ ഓഡിറ്റോറിയത്തിനടുത്തുള്ള കടയില്‍ നിന്ന് രണ്ട് ഗിഫ്റ്റുകളും വാങ്ങി നനഞ്ഞൊലിച്ചാണ് വല്യുമ്മയെ കാണാനെത്തിയത്.
തിരിച്ചു വരുമ്പോഴും മഴക്ക് ശമനമുണ്ടായിരുന്നില്ല. പനി പിടിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടിട്ടും മഴ നനഞ്ഞുള്ള യാത്ര നീ ആസ്വദിക്കുമ്പോള്‍ പിറകിലിരുന്ന് ഞാന്‍ തണുത്ത് വിറയ്ക്കുകയായിരുന്നു. നിന്റെ വീട്ടിലെത്തി തല തോര്‍ത്തി ബൈക്ക് അവിടെ വച്ച് എടപ്പാള്‍ അങ്ങാടിയിലെത്തിയപ്പോഴാണറിഞ്ഞത് പട്ടാമ്പിയിലേക്കുള്ള ലാസ്റ്റ് ബസ്സും പോയ കാര്യം. പിന്നെ പടിഞ്ഞാറങ്ങാടിയിലേക്കുള്ള ബസ്സില്‍ കയറി. അവിടെ നിന്ന് എങ്ങിനെയൊക്കെയോ പട്ടാമ്പിയിലുമെത്തി. വലീദും മന്‍സൂറുമാണെന്ന് തോന്നുന്നു വല്യുപ്പയുടെ വീട്ടില്‍ നിന്ന് നമ്മെ വിളിക്കാന്‍ വന്നു. എത്താന്‍ വൈകിയതിന് വിളിക്കാന്‍ വന്നവരെ നമ്മള്‍ ഒരു പാട് തെറി വിളിച്ചു.
അന്നു രാത്രി ഷൊര്‍ണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു ഉറക്കം. ഉറക്കം എന്നു പറഞ്ഞാല്‍ ശരിയാവില്ല അല്ലേ. നമ്മള്‍ ഉറക്കമൊഴിച്ച് ആഘോഷിക്കുകയായിരുന്നില്ലേ വല്യുപ്പയുടെ പ്രണയ സാഫല്യം. ആ ആഘോഷത്തിനിടെ ഞാന്‍ നിന്നെ ചീത്ത വിളിച്ചപ്പോള്‍ കണ്ടു നിന്നവരേക്കാള്‍ ഉച്ചത്തില്‍ അണ്ണാ നീ ചിരിച്ചു. നിന്നെ എന്നേക്കുമായി പിരിയുന്നതിനു കുറച്ചുനാള്‍ മുമ്പും അക്കഥ പറഞ്ഞ് നമ്മുടെ സുഹൃത്തുക്കളിലാരൊക്കെയോ എന്നോ കളിയാക്കിയിരുന്നു. വര്‍ഷം കുറേ കഴിഞ്ഞിട്ടും പലരും പല ജീവിത സാഹചര്യങ്ങളിലെത്തിയിട്ടും ഇപ്പോഴും നമ്മള്‍ മര്‍ക്കസിയന്‍മാരാണെടാ. ഈ മഴക്കാലത്ത് നിന്റെ അന്നത്തെ ഡ്രൈവിങും ആ ബൈക്കും ഓര്‍ക്കുമ്പോള്‍ അണ്ണാ...

Friday, 15 July 2011
Anas Nilambur (our Anas sir) about his Omar Sherif
Omar sherif was not that close to me, just a silly, irregular, late comer. His rough and stub born nature even literally irritated me sometimes, while I was a class teacher to him. However, he wondered me in and out of the campus every now and then. He talked in rather fluent English whenever he met me, unlike other ‘bright ‘students. He even helped me in certain unexpected situation!. In short, he gave me a pleasant surprise through his benignly blended tough nature.
Indeed, He is still proved to be an irregular student! Why he left us so early? Why so rough again? But you look. How gently he brought us all together!. I can’t imagine how has he made our alumni this vibrant? My greatest surprise is that most of our first batch students are still in touch with each other and always available for a cause, which I have never seen anywhere, where ever I have been to.
Dear Omar sherif, let me believe that this has been done by you despite your void. I never thought that ‘annan’ is a good pet name you liked. But now I too feel of calling you ‘that’ since your all friends call you when they want to show their endless affection to you. Dear Annan, may the almighty rest you in peace.

Thursday, 14 July 2011
ടെറസിനു മുകളില്‍ ഞാന്‍ ഒറ്റയ്ക്കായി
I'm so lonely……listen to my heart
മര്‍ക്കസ് വരാന്തയില്‍ വച്ചാണ് അണ്ണനെ പരിചയപ്പെടുന്നത്. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആവാന്‍ വേണ്ടി മാത്രമാണ് ഡിഗ്രിയെടുക്കാന്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു നോക്കി അവനെ. എന്താ പോലിസ് ആവാന്‍ ഇത്ര ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ അവന്‍ നല്‍കിയ മറുപടിയില്‍ എനിക്ക് ഭയങ്കര അദ്ഭുതം തോന്നി. എനിക്ക് ആരോടും എവിടെവച്ചും തട്ടിക്കേറാല്ലോന്ന്. അന്നു ഞാന്‍ വിചാരിച്ചു ഇവന്‍ ആളു ശരിയല്ല... അല്‍പ്പം വെടക്കാണെന്ന്.
അങ്ങനെ മര്‍ക്കസിലെ ജീവിതം വളരെ നന്നായി മുന്നോട്ടു പോവുമ്പോള്‍ ദാ വരുന്നു സീസോണ്‍. ഒരു ഡ്രാമയില്‍ എനിക്കും കിട്ടി അവസരം.. ഓ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ഞാനായിരുന്നു. അങ്ങനെ ആ ഡ്രാമ കഴിഞ്ഞു. സീ സോണ്‍ കലാശക്കൊട്ടുമായി മര്‍ക്കസില്‍ എത്തിയ അന്ന് എന്നെ കെട്ടിപ്പിടിച്ച്, തകര്‍ത്തെടാ നിന്നെ എനിക്കിഷ്ടായി എന്ന് അവന്‍ പറഞ്ഞു. എന്താ നീ ഇങ്ങനെ പറയുന്നേ എന്ന് ഞാന്‍ ചോദിച്ചു. ശരിക്കും നിന്നെ ബാക്കി ഉള്ളവര്‍ക്ക് മുമ്പില്‍ നാണം കെടുത്താനാണ് ഇതുപോലത്തെ ഒരു കാരക്ടര്‍ തന്നു നാടകത്തില്‍ അഭിനയിപ്പിച്ചത്. പക്ഷെ നീ എല്ലാം അറിഞ്ഞപോലെ അതൊരു ചാലഞ്ചായി ഏറ്റെടുത്തു നന്നായി ചെയ്തു. നീയാടാ ആണ്‍കുട്ടീന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നെ. അങ്ങനെയൊരു സ്‌റ്റോറി അതിനു പിറകില്‍ ഉണ്ടായിരുന്നെന്ന് മനസ്സിലാവുന്നെ. ശരിക്കും ഒരുപാട് വിഷമം തോന്നിയപ്പോള്‍ അവനെന്നെ സമാധാനിപ്പിച്ചു. അന്ന് മുതല്‍ ഞാന്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങി.
ഒരുപാട് സമയമൊന്നും അവനോടൊപ്പം ചെലവഴിക്കാന്‍ അന്നെനിക്ക് കിട്ടിയില്ല. പ്രണയത്തിന്റെ ബിന്ദുവില്‍ ഞാന്‍ അലിഞ്ഞുതേര്‍ന്ന കാലമായിരുന്നല്ലോ അത്. എന്നാലും ഒരുപാട് തമാശകള്‍, മറക്കാനാവാത്ത നിമിഷങ്ങള്‍...മര്‍ക്കസ് അങ്ങനെ എല്ലാവര്‍ക്കും എന്ന പോലെ ഞാനും അടിച്ചു പൊളിച്ചു. മൂന്നു വര്‍ഷം തീര്‍ന്നു.
അതിനു ശേഷമാണ് ഞാനും അവനും ഒരുപാട് അടുത്തത്. ഒരിക്കല്‍ എന്നെ വിളിച്ച് ഒരു ജോലി ശരിയാക്കിത്തരുമോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ എന്റെ കമ്പനിയില്‍ ആളെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി അണ്ണനോട് എറണാകുളം എത്താന്‍ പറഞ്ഞു. എങ്ങനെ വരും കൊച്ചിയിലേക്ക് എന്നായി അവന്റെ സംശയം. ഞാന്‍ പറഞ്ഞു, ട്രെയിനില്‍ വാ. അപ്പോഴാണ് ആ സത്യം ഞാന്‍ മനസ്സിലാക്കിയത്. അവനതു വരെ ട്രെയിനില്‍ കയറിയിട്ടില്ല. ഒറ്റയ്ക്ക് ആദ്യമായി കയറിയാല്‍ ശരിയാവില്ല എന്നൊക്കെപ്പറഞ്ഞപ്പോള്‍ വരാന്‍ പേടിയായിട്ടല്ലേ എന്ന് ഞാന്‍ കളിയാക്കി. ഒടുവില്‍ കാദറിനെ വിളിച്ചു പറഞ്ഞു. അങ്ങനെ കാദറിന്റ കൂടെ അവന്റെ ആദ്യ ്‌ട്രെയിന്‍ യാത്ര. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവന്‍ പറഞ്ഞു, എടാ നമുക്ക് ട്രെയിനില്‍ എവിടെയും പിടിക്കാതെ നടക്കാം. ഇതും പറഞ്ഞ് ഞാന്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട് അവനെ.
ഏകദേശം ഒരു വര്‍ഷം കൂടി കഴിഞ്ഞു. ഒരു ദിവസം എന്നെ വിളിച്ച് നമുക്ക് എം.ബി.എ ചെയാതാലോ എന്നൊരു ചോദ്യം. സത്യം പറഞ്ഞാല്‍ ഞാന്‍ അന്നുവരെ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടു പോലുമില്ല. ഞാന്‍ ഉണ്ടെങ്കില്‍ അവനും ഉണ്ട് എന്നു പറഞ്ഞപ്പോള്‍ സത്യായിട്ടും ഞാനൊന്നു പൊങ്ങിട്ടോ. പിന്നെ അതിന്റെ സാധ്യതകളും മറ്റും അന്വേഷിച്ചു. അങ്ങനെ ഞങ്ങള്‍ എം.ബി.എക്ക് ചേര്‍ന്നു. ഞാനും അവനും ഹോസ്റ്റലില്‍ ഒരേ മുറിയില്‍. രാത്രി കിടക്കുന്നതിനു മുമ്പ് പഴയ കഥകള്‍ പറഞ്ഞ് രസിക്കുന്നത് അവന്‍ ശീലമാക്കി. ഞാനാണെങ്കില്‍ ഫുള്‍ടൈം ഫോണില്‍. പ്രണയത്തിന്റെ നേരത്തേ പറഞ്ഞ ബിന്ദുവില്‍. അവന്‍ പറയും ഈ ഡാഷ് ആസിഫ് താനാളൂക്ക് റെയ്ഞ്ചും പിടിച്ച് കിടക്കുവാണ്, എനിക്ക് ആരുമില്ല സംസാരിക്കാന്‍. പൊച്ചൂ (ഷഹീര്‍) നീ ഇങ്ങു വരുമോ എന്ന് എം.ബി.എയ്ക്ക് ഞങ്ങളുടെ സീനിയറായിരുന്ന പൊച്ചുവിന് ഫോണ്‍ ചെയ്യും. എന്നിട്ട് രണ്ടുപേരുമിരുന്ന് പിരാകും. അവള്‍ മൂടും തട്ടി പോവുമ്പോ ഞങ്ങളെ ഉണ്ടാവൂ. അപ്പോള്‍ എനിക്ക് ദേഷ്യം വരും. അവളെപ്പറ്റി പറയണ്ടാ എന്ന് പറഞ്ഞ് ഞാന്‍ അവനുമായി അടി കൂടും.
അവസാനം അത് തന്നെ സംഭവിച്ചു. ഇഷ്ടങ്ങളുടെ നിമിഷങ്ങള്‍ക്ക് പൂര്‍ണവിരാമം. സമാധാനം കിട്ടാന്‍ ആദ്യം ഓടിയത് അണ്ണന്റെ അടുത്തേക്കാണ്. അന്ന് ആദ്യമായി ഞാന്‍ അണ്ണന്റെ ഓവുപാലം എന്ന സ്ഥലം കണ്ടു. അവടെ ഒരു കെട്ടിടത്തില്‍ വച്ച് ഞാന്‍ തേങ്ങിക്കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ അണ്ണാ..മറക്കില്ലടാ.. ആ ദിവസം. ഇടയ്‌ക്കെപ്പഴോ അവന്‍ പഠിത്തം നിര്‍ത്തി ഗള്‍ഫില്‍ പോയി...പ്രവാസിയായി. ഒരു വിവരവമില്ല. അങ്ങിനെ എം.ബി.എ കഴിഞ്ഞു.
ഞാനും പ്രവാസിയാവാന്‍ വിമാനം കയറുമ്പോള്‍ പൊച്ചുവാണ് വന്ന് പറഞ്ഞത്. അണ്ണന്‍ ദുബൈ സിറ്റിയില്‍ ആണ്, അവന്റെ മുറിയില്‍ ബെഡ് സ്‌പേസ് ഉണ്ട്, അത് ശരിയാക്കിയിട്ടുണ്ട് എന്നൊക്കെ. സത്യം പറഞ്ഞാല്‍ അണ്ണനെ ഞാനൊന്നു വിളിച്ചിട്ടു പോലുമില്ല. ഞാന്‍ ദുബൈയില്‍ എത്തിയപ്പോള്‍ എനിക്ക് വേണ്ടതെല്ലാം അവിടെ റെഡിയായിരുന്നു. എന്നും രാവിലെ അണ്ണന്‍ ജോലിക്കും ഞാന്‍ ജോലി അന്വേഷണത്തിനും പോവും. വൈകീട്ട് സിഗരറ്റ് വാങ്ങി വരാം എന്നായിരുന്നു എന്നും അണ്ണന്റെ യാത്ര പറച്ചില്‍. പിന്നെ വൈകുന്നേരം ഒരുമിച്ച് ഉണക്ക ഖുബ്ബൂസും ചായയും കുടിച്ചു. ദുബൈ എന്ന സ്വപ്‌നനഗരത്തിന്റെ ദേശീയ ഭക്ഷണം എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കളിയാക്കി മെല്ലെ ടെറസ്സിനു മുകളിലേക്ക്. അവിടെ ഏതോ അറബി വലിച്ചെറിഞ്ഞ സോഫകള്‍ ഉണ്ട്. അതില്‍ കയറിയിരുന്ന് പഴയ ഓര്‍മകളിലേക്ക്.
പണ്ട് പലരുടെയും പച്ചയിറച്ചി തിന്നതൊക്കെ പറഞ്ഞ് ഒരു വലിയൊക്കെ ഇട്ട് നാലഞ്ച് മണിക്കൂര്‍. റംഷി, റിയാസ്, ഷാനിദ, പൊച്ചു, ഷെറിന്‍, മന്‍സൂര്‍, ശ്രുതി, കാദര്‍, വലീദ്, അനസ്, അലി, ബുഷ്‌റ, റിജുന്‍, ഇന്ദു, രഞ്ജിത്ത്, നിഷ അങ്ങിനെ എത്രയെത്ര പേരെക്കുറിച്ചാണ് അന്ന് സംസാരിച്ചിരുന്നത്. ഓരോരുത്തരുടെയും പണ്ടത്തെയും ഇന്നത്തെയും അവസ്ഥകള്‍. അവന്‍ എന്നും വളരെ വിഷമത്തോടെ പറയുന്ന ഒരു പേരാണ് റിയാസ്. റിയാസിനെ എങ്ങിനെയെങ്കിലും സഹായിക്കണം...അങ്ങിനെ അവനെ സഹായിക്കാന്‍ ഒരുപാട് പ്ലാനുമൊക്കെ അവന്‍ എന്നോട് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ അവന്റെ വാക്കുകള്‍ മാത്രമേ എന്റെ അടുത്തുള്ളൂ. ഇന്‍ഷാ അല്ലാഹ്... അവന്‍ പറഞ്ഞ രീതിയിലുള്ള അവസരങ്ങള്‍..അണ്ണാ അതൊക്കെ വരികയാണെങ്കില്‍ നമുക്ക് നമ്മുടെ റിയാസിനെ നീ പറഞ്ഞ പോലെ കരകയറ്റണം, അവനെ എന്നല്ല നമ്മുടെ എല്ലാ കൂട്ടുകാരെയും...ഇന്‍ഷാ അല്ലാഹ്.. അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍.
വിരഹ ദു:ഖത്തിന്റെ മൂഡില്‍ സിഗരറ്റ് കത്തിച്ചിരിക്കുമ്പോള്‍ നമ്മള്‍ പരസ്പരം പറയാറില്ലേ അണ്ണാ.. ഭയങ്കര ഏകാന്തത...നമ്മുടെ ടീമിനെ ശരിക്കും മിസ് ചെയ്യുന്നു എന്നൊക്കെ. അന്നു നമ്മള്‍ രണ്ടുപേരും എന്നും ഒരുമിച്ചുണ്ടായിരുന്നു. ഇടക്ക് ഒരുപാട് തമാശകളുമായി എത്തുന്ന പൊച്ചുവും റംഷിയും. ഇന്നിപ്പോള്‍ അണ്ണാ...നിന്നെ അവസാനമായി ഒന്നു കാണാന്‍ പോലും പറ്റിയില്ലല്ലോടാ...അലി പറഞ്ഞപോലെ നിന്നെ കാണാന്‍ പറ്റാതിരുന്നതിന്റെ തേങ്ങല്‍ ഒരിക്കലും മനസ്സില്‍ നിന്നു മായില്ല.
ഇന്നിപ്പോ ടെറസിനു മുകളില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സൊറ പറഞ്ഞിരിക്കാന്‍ ആരും കൂട്ടിനില്ലാതെ. ഹൗ് ൗ മിിിിമ ഹൗ് ൗ ഹീെേ ി ഹീെേ…..
ലവ് യൂ അണ്ണാ..ലവ്‌സ് യു എലോട്ട്...

Subscribe to:
Comments (Atom)