From Vandana's Facebook wall
ഇനി ഷരീഫ് ഇല്ല, വിശ്വസിക്കാന്‍ പറ്റുന്നില്ല. ഓര്‍മയില്‍ എത്രയെത്ര ചിത്രങ്ങള്‍! ക്ലാസിന്റെ വാതില്‍ക്കല്‍ ഒരു വലിയ ബാഗും ടേപ്പ് റിക്കോര്‍ടറും ചുമന്നു "മിസ്സേ, ഞാന്‍ കേറിക്കോട്ടെ, എന്നെ വീട്ടില്‍ നിന്ന പിന്നേം പുറത്താകി" എന്ന് പറഞ്ഞു ദിവ്യാ മിസ്സിന്റെ പരിഭവം പൊട്ടിച്ചിരിയിലേക്ക് മാറ്റിയിരുന്ന ഷരീഫ്... 'ഗജിനി' റിലീസായ പാടെ അതിലെ പാടുകളുടെ അദൃശ്യമായ അകമ്പടിയോടെ വരാന്ത മുഴുവന്‍ ഡാന്‍സ് കളിച്ചു മാത്രം നടന്നിരുന്ന ഷരീഫ്... സെന്‍റ് ഓഫിന്റെ അന്ന് നിറയുന്ന കണ്ണുകളെ കളിയാക്കിക്കൊണ്ട് നടക്കുന്നതിനിടെ പെട്ടെന്ന് തിരിഞ്ഞു നിന്നു കരഞ്ഞ ഷരീഫ്... ഇടയ്ക്കിടയ്ക്ക് വിളിച്ച് ഒരുപാട് നേരം സംസാരിച്ചു ഒടുവില്‍ "എടാ ഞാന്‍ വെക്കട്ടെ..." എന്ന് ചോദിക്കുമ്പോള്‍ "നീ വെക്കല്ലേ, എനിക്കിനിയും പറയാനുണ്ട്..." എന്ന് അവസാനിപ്പിച്ചിരുന്ന പറഞ്ഞു തീരാത്ത സംഭാഷണങ്ങള്‍ പോലെ ഒന്നും പറഞ്ഞു തീരാതെ അണ്ണന്‍ പോയി...

No comments:
Post a Comment